Thursday, August 26, 2010

ഒരു നിമിഷം നില്‍ക്കൂ......




രു നിമിഷം നില്‍ക്കൂ....
നിങ്ങള്‍ക്കറിയുമോ...ഈ കുട്ടികളെ.....?
ഓര്‍ക്കാന്‍ കഴിയുന്നില്ല അല്ലേ...?
സത്യത്തില്‍ ഇവര്‍ നമുക്ക് ഇടയില്‍ എല്ലായ്പ്പോഴും ഉണ്ടെങ്കിലും
പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല....
അതല്ലേ സത്യം....?
ഒന്ന് ഓര്‍ത്തുനോക്കൂ....
നമ്മള്‍ പലപ്പോഴും ഇവരെ കണ്ടിട്ടില്ലേ....
തിളക്കം നഷ്ടപെട്ട കണ്ണുകളുമായി...
കടയോരങ്ങളില്‍.....
ബസ്സ്‌ സ്റൊപ്പുകളില്‍.....
തണുത്തു വിറച്ചു കൂനികൂടിയിരിക്കുന്നത്....
അല്ലെങ്കില്‍ ചുട്ടു പഴുപ്പിക്കുന്ന ചൂടില്‍
ടാപ്പില്‍ നിന്നും ഒലിച്ചു വീഴുന്ന വെള്ളം കുടിക്കാന്‍
കുഞ്ഞി കയ്യില്‍ ചെറിയ പാത്രവുമായി കാത്തു നില്‍ക്കുന്നത്...
അല്ലെങ്കില്‍ ബസ്സുകളില്‍ ....
ട്രാഫിക് സിഗ്നലുകളില്‍ ....
നീട്ടിപിടിച്ച കൈകളുമായി....
ഇപ്പോള്‍ ചെറുതായി ഓര്‍മ്മ വരുന്നുന്ടല്ലേ...?
എനിക്കറിയാമായിരുന്നു.....
നമ്മള്‍ക്ക് പെട്ടെന്നൊന്നും ഇവരുടെ മുഖം ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്ന്....
കാരണം അവര്‍ നമ്മുടെ ലോകത്തിലുള്ളവരല്ലല്ലോ....
അതെ ....
അവര്‍ മറ്റൊരു ലോകത്തില്‍ നിന്നും ഉള്ളവരാണ്.....
സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ടപെട്ട കുഞ്ഞുങ്ങളുടെ മറ്റൊരു ലോകം....
ബേബി ഫുഡും വിലകൂടിയ കളിപ്പാട്ടങ്ങളും
പൂമ്പാറ്റകളെ തോല്‍പ്പിക്കുന്ന വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുഞ്ഞുടുപ്പുകളും
ഇല്ലാത്ത ഒരു ലോകം....
കുഞ്ഞിളം മേനിയില്‍ പുരട്ടാന്‍ ബേബി ഓയിലും ലോഷനും ഒന്നും ഇല്ലാത്ത...
കിടന്നുറങ്ങാന്‍ പട്ടുപോലെ മൃദുലമായ കിടക്കയോ
നനുത്ത കാറ്റുപോലെ മേനിയെ പൊതിയുന്ന മിനുമിനുപ്പുള്ള
പുതപ്പോ വിരികളോ ഇല്ലാത്ത ഒരു ലോകം....
അമ്മിഞ്ഞപ്പാലിന്റെ മധുര്യമോ...
അമ്മയുടെ സാന്ത്വനമോ അറിഞ്ഞിട്ടില്ലാത്ത കുരുന്നുകള്‍
ഏറെയുള്ള ലോകം....
കീറിയ വൃത്തിഹീനമായ ഉടുപ്പുകളിട്ട...
തല ചായ്ക്കാന്‍ ഇടമില്ലാത്ത....
കരിയും അഴുക്കും പുരണ്ട കുഞ്ഞുങ്ങളുടെ ലോകം..
പാതിയണഞ്ഞ വിശപ്പിന്റെ തീയുമായി
കരഞ്ഞുറങ്ങുന്ന കുഞ്ഞുങ്ങളുടെ ലോകം...
വര്‍ത്തമാനവും ഭാവിയും ഭൂതമായി മാറിയ
ഇവരുടെ കാര്യം ഓര്‍ക്കാന്‍ ഈ തിരക്കിനിടയില്‍ നമുക്ക് എവിടെ സമയം അല്ലെ?
ഒരു നിമിഷം ആ കുഞ്ഞുങ്ങളുടെ മുഖത്തേയ്ക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ...
നോക്കിയോ....?
ഇനി മറക്കരുത്.....
ഇവരും ഇവരുടെ ലോകവും നമുക്കിടയിലുണ്ട്...
നമ്മള്‍ക്കും അവരുടെ ലോകത്തിനും ഇടയിലുള്ള ദൂരം
വളരെ അധികമൊന്നും ഇല്ല....
അതെപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം...
അല്‍പ്പസമയം ഇവിടെ ചിലവഴിച്ചതില്‍ സന്തോഷം .....
നന്ദി.....